Latest News

തായ് ഗുഹയില്‍ നിന്നും രക്ഷപെട്ട കുട്ടികള്‍ സന്യാസവ്രതം പൂര്‍ത്തിയാക്കി തിരിച്ചെത്തി

തായ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികള്‍ ഒമ്പതുദിവസത്തെ സന്യാസവ്രതത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച മുങ്ങല്‍ വിദഗ്ധന്‍ സമാന്‍ ഗുണാനെ ഓര്മ്മിച്ചുകൊണ്ടാണ് കുട്ടികള്‍ ബുദ്ധഭിക്ഷുക്കളായത്. ബുദ്ധ സന്യാസം സ്വീകരിച്ച കോച്ച് അക്കെ മൂന്നു മാസത്തിന് ശേഷമേ ലൗകിക ജീവിതത്തിലേക്ക് തിരിച്ചെത്തൂ.

ജൂണ്‍ 23നു ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രണ്ടര ആഴ്ചയ്ക്കുശേഷം മൂന്നു ദിവസങ്ങളായാണ് പുറത്തെത്തിച്ചത്. കുട്ടികള്‍ സന്യാസം സ്വീകരിച്ചാല്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച നാവികേനാ മുന് ഉദ്യോഗസ്ഥന് സമന് അമരത്വം ലഭിക്കുമെന്നാണു വിശ്വാസം. തം ലുവാംഗ് ഗുഹയില്‍ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഓക്‌സിജന്‍ കിട്ടാതെ സമന്‍ കുനാന്‍ മരിച്ചത്.

ബുദ്ധമത വിശ്വാസപ്രകാരം സന്യാസവ്രതം സ്ഥിരമല്ലാത്തതിനാല്‍ നിശ്ചിത നാളുകള്‍ കഴിഞ്ഞാല്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാം. അവസാന ശ്വാസവും നല്‍കി ങ്ങളെ രക്ഷിച്ച സമന് നിത്യശാന്തി ലഭിക്കുമെന്ന വിശ്വാസത്തിലാണ് കുട്ടികള്‍ സന്ന്യാസം സ്വീകരിച്ചത്. ബുദ്ധമത വിശ്വാസിയല്ലാത്തതിനാല്‍ രക്ഷപെട്ടവരില്‍ ഒരു കുട്ടി മാത്രം സന്യാസം സ്വീകരിച്ചിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top