Kerala

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന്

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ഉച്ചക്ക് 12 മണിക്ക് കൊച്ചിയിലാണ് യോഗം ചേരുക. ജില്ല കളക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള സബ്കളക്ടര്‍ തുടങ്ങിയവര്‍ യോഗത്തല്‍ പങ്കെടുക്കും.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഫ്‌ളാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളും പൊളിക്കാന്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതിലും ചര്‍ച്ചകള്‍ ഉണ്ടാകും. ഫ്‌ളാറ്റുകളിലുണ്ടായിരുന്ന താമസക്കാര്‍ എല്ലാം ഒഴിഞ്ഞു പോയതായി നഗരസഭ അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top