Kerala

സ്വത്തിന് വേണ്ടി മകന്‍ വീട്ടില്‍ പൂട്ടിയിട്ട അമ്മ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: സ്വത്തിന് വേണ്ടി ഭക്ഷണവും വെള്ളവും നല്‍കാതെ മകന്‍ വീട്ടില്‍ പൂട്ടിയിട്ട അമ്മ മരണത്തിന് കീഴടങ്ങി. ബാലരാമപുരം റസല്‍പുരം ശാന്തിപുരം പേരകത്ത് വീട്ടില്‍ ലളിത (75)യാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞമാസം 19 ന് രാത്രി ബാലരാമപുരം പോലീസ് മതില്‍ ചാടിക്കടന്ന് വീട് ചവിട്ടിത്തുറന്നാണ് ലളിതയെ ആശുപത്രിയില്‍ എത്തിച്ചത്. അമ്മയുടെ പേരിലുള്ള സ്വത്തുക്കള്‍ എഴുതി വാങ്ങിയശേഷം വിവരം മറ്റ് മക്കള്‍ അറിയാതിരിക്കാന്‍ ഇവരെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. മാസങ്ങളായി ആഹാരവും ചികിത്സയും ലഭിക്കാതിരുന്നതിനാല്‍ പോലീസ് വീട് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ പുഴുവരിച്ച് കിടക്കുന്ന അമ്മയെയാണ് കണ്ടത്.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ലളിത മരുന്നുകളോട് പ്രതികരിക്കാതായതോടെ ആറുദിവസം മുമ്പ് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. ശേഷം മരണപ്പെട്ടു. മൃതദേഹം മകള്‍ ജയയുടെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. അമ്മയോട് ക്രൂരത ചെയ്ത മകന്‍ ജയകുമാര്‍ ജാമ്യം തേടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top