ന്യൂഡല്‍ഹി: ഹരിയാന മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വര്‍ രാജിവച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തന്‍വര്‍ രാജിവച്ചത്. ഹരിയാനയില്‍ കോണ്‍ഗ്രസ് സീറ്റ് വില്‍ക്കുകയാണെന്ന് ആരോപിച്ച് തന്‍വര്‍ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റിയില്‍ നിന്നും രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്‍വര്‍ പാര്‍ട്ടി വിട്ടത്.
After long deliberations with party workers and for reasons well known to all Congressman and public, I hereby resign from the primary membership of the @INCIndia pic.twitter.com/qG9dYcV6u2
— Ashok Tanwar (@AshokTanwar_INC) October 5, 2019
ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്‍വറിന്റെ രാജി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. നാല് പേജുള്ള രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് തന്‍വര്‍ കൈമാറി.