ന്യൂഡല്‍ഹി: പാക്കിസ്ഥാന് താക്കീതുമായി ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്തെത്തി. ഇനി ഒളിച്ചുകളിക്കില്ലെന്നും വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനോട് ഏറ്റുമുട്ടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും. ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കും”-കരസേനാ മേധാവി പറഞ്ഞു.
പാക്കിസ്ഥാന് അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും മിന്നലാക്രമണം ഒരു സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.