Kerala Politics

കശ്മീരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുന്നു; പാക്കിസ്ഥാനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്ഥനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പാക് നടപടി വൈരുദ്ധ്യം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള അസംഖ്യം ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ രാജ്യം, കശ്മീരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുകയാണെന്നും തരൂര്‍ ആരോപിച്ചു.

സെര്‍ബിയയില്‍ നടന്ന യു എന്‍ അഫയേഴ്സിന്റെ ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി സമ്മേളന വേദിയിലായിരുന്നു പാകിസ്താനെതിരെ തരൂര്‍ രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top