കോന്നി: കോന്നിയില്‍ യുഡിഎഫ് കണ്വെന്ഷന് ഇന്ന്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുത്തേക്കില്ല എന്നാണ് സൂചന. ഡിസിസി അപമാനിച്ചുവെന്ന് അടൂര്‍ പ്രകാശ് നേതൃത്വത്തെ അറിയിച്ചു. ബാബു ജോര്‍ജ് അനാവശ്യ പരാമര്‍ശം നടത്തിയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ചെന്നിത്തലയുടെ നേതൃത്വത്തില്‍ അനുനയശ്രമം തുടരുകയാണ്. പി മോഹന്‍രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അടൂര്‍ പ്രകാശിനുള്ള അതൃപ്തി പരിഹരിക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.
കോന്നിയില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുത്തേക്കില്ല
By
September 30, 2019 10:08 am