മുംബൈ: ബാര്‍ ഡാന്‍സര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ പരാതിയുമായി ബിജെപി എംഎല്‍എ. മഹാരാഷ്ട്ര ബിജെപി എംഎല്‍എ സഞ്ജയ് പുരമാണ് പരാതി നല്‍കിയത്. ഗോണ്ഡയിലെ ആംഗാവ്-ദേവ്രി എംഎല്‍എയാണ് സഞ്ജയ്. ബാര്‍ ഡാന്‍സറായ യുവതിക്കൊപ്പം എംഎല്‍എ നൃത്തം ചെയ്യുന്ന വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതു വന്‍ വിവാദവും സൃഷ്ടിച്ചു. എന്നാല്‍ വീഡിയോ കൃത്രിമമാണെന്നും എതിരാളികളുടെ സൃഷ്ടിയാണെന്നാണ് എംഎല്‍എയുടെ ആരോപണം. തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും എംഎല്‍എ ആരോപിക്കുന്നു.
ബാര്‍ ഡാന്‍സര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറല്‍; പരാതിയുമായി ബിജെപി എംഎല്‍എ
By
September 29, 2019 2:13 pm