Breaking News

രാജ്യത്ത് സവാള കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: കുതിച്ചുകയറുന്ന ഉള്ളിവില നിയന്ത്രിക്കാന്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഉള്ളിക്കയറ്റുമതി നിരോധിച്ച്‌ കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. കിലോയ്ക്ക് 80 രൂപ വരെയെത്തിയ ഉള്ളിവില നിയന്ത്രിക്കാന്‍ വിപണിയില്‍ ഉള്ളിയുടെ ലഭ്യത കൂട്ടാതെ വേറെ വഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഉള്ളിക്കയറ്റുമതി നിരോധിച്ചത്.

ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച്‌ ഉള്ളിവിലക്കയറ്റത്തില്‍ ജനങ്ങള്‍ വലഞ്ഞിരുന്നു. ഉത്തരേന്ത്യന്‍ ഭക്ഷണത്തില്‍ പ്രധാനപ്പെട്ട ഒരു വിഭവമാണ് ഉള്ളി. മൊത്തവിലയെ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ കഴിഞ്ഞ നാല് വര്‍ഷം ഇന്ത്യയിലുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സെപ്റ്റംബര്‍ ആദ്യവാരം രേഖപ്പെടുത്തിയത്. ഡല്‍ഹിയിലും മുംബൈയിലുമടക്കം മെട്രോ നഗരങ്ങളില്‍ ആപ്പിളിനേക്കാള്‍ വിലയുണ്ട് ഉള്ളിയ്ക്കെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.നേരത്തേ ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കയറ്റുമതിയ്ക്കുള്ള വില കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top