Business

സ്‌നേഹ സാന്ത്വനമേകി ഫുഡ്മാസോണ്‍ ടീം ചൂലിശേരി ശ്രീ പാര്‍വ്വതി സേവാനിലയത്തില്‍

തൃശൂര്‍: അന്നപൂര്‍ണ്ണാ ദൗത്യത്തിന്റെ ഭാഗമായി ഫുഡ്മാസോണ്‍ ടീമും ഫുഡ്മാസോണ്‍ മോട്ടിവേഷണല്‍ വിങും ചൂലിശേരി ശ്രീ പാര്‍വ്വതി സേവാനിലയത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിവസം ചെലവഴിച്ചു. വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും ഉപേക്ഷിക്കപ്പെട്ടവര്‍ക്കാണ് ഈ അഭയകേന്ദ്രം താങ്ങും തണലുമാകുന്നത്. കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന അന്തേവാസികളോടൊപ്പം ആടിയും പാടിയുമാണ് ഫുഡ്മാസോണ്‍ ടീമും ഫുഡ്മാസോണ്‍ മോട്ടിവേഷണല്‍ വിങും ഇവരെ സന്തോഷിപ്പിച്ചത്. അന്തേവാസികളും ഇവരോടൊപ്പം ചേര്‍ന്ന് സ്വന്തം കഴിവുകള്‍ പ്രകടിപ്പിച്ചു.

ജീവിതത്തില്‍ ഇത്തരത്തിലുള്ളവരെ സഹായിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഫുഡ്മാസോണ്‍ എംഡി പി ബി സുനില്‍കുമാര്‍ പറഞ്ഞു. അന്നപൂര്‍ണ്ണാ ദൗത്യത്തിന്റെ ഭാഗമായി ശ്രീ പാര്‍വ്വതി സേവാനിലയത്തില്‍ സ്വന്തം സഹോദരിമാര്‍ക്കൊപ്പം താങ്ങും തണലുമായി ഫുഡ്മാസോണിന്റെ മോട്ടിവേഷണല്‍ ടീമിനൊപ്പം എത്തിച്ചേരികയും, ആ സന്തോഷത്തില്‍ പങ്കാളികളാവാനുള്ള ഒരു അസുലഭ നിമിഷമാണ് ലഭ്യമായിരിക്കുന്നത്. ഓരോ ഭാരതീയനും ഇവിടെ എത്തിചേര്‍ന്ന് ഇവരോടൊപ്പം അല്‍പ്പ സമയം ചെലവഴിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അത് ഭാഗ്യമായിട്ട് കരുതണമെന്നും അദ്ദേഹം പറഞ്ഞു.

ഫുഡ്മാസോണ്‍ സിഇഒ അമല്‍ പിഎസ്, ഓപ്പറേഷന്‍ മാനേജര്‍ ജിനി സുനില്‍, ജനറല്‍ മാനേജര്‍ സന്ദീപ് മേനോന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ വരലക്ഷ്മി, ഫുഡ്മാസോണ്‍ ഗായകന്‍ കണ്ണന്‍, കോര്‍ഡിനേറ്റര്‍ മിഥുന്‍ മനോജ്, ശ്രീപാര്‍വതി സേവാനിലയം ട്രഷറര്‍ കെ വി ഷാജു, കമ്മിറ്റിയംഗം സ്മിത മുരളി എന്നിവര്‍ സന്നിദ്ധരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top