Breaking News

കേരളവിഷൻ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കുള്ള സപ്പോർട്ട് സെന്റർ മാളയിൽ നിലവിൽ വന്നു

മാള:തൃശൂർ ജില്ലയിൽ ആദ്യമായി കേരളവിഷൻ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കുള്ള സപ്പോർട്ട് സെന്റർ മാളയിൽ നിലവിൽ വന്നു. കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ(COA) സംസ്‌ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് സേവന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു. കേരളവിഷൻ ബ്രോഡ് ബാൻഡ് ഉപയോക്താക്കളുടെ സേവനങ്ങളും പരാതികളും ഇനി ബ്രോഡ് ബാൻഡ് സപ്പോർട്ട് സെന്ററിലൂടെ പരിഹാരമാകും.

നാട്ടിമ്പുറങ്ങളിൽ പോലും ഇന്റർനെറ്റ് സേവനം അനിവാര്യവും അവശ്യവുമായ കാലഘട്ടത്തിലാണ് ഉപയോക്താക്കൾക്കായി കേരളവിഷൻ ബ്രോഡ്ബാൻഡ് സെന്റർ മാളയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ജില്ലയിൽ തന്നെ ഏറ്റവുമധികം ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകിയിട്ടുള്ള മാള കേന്ദ്രീകരിച്ചാണ് ഓപ്പറേറ്റർമാർക്കും ഉപയോക്താക്കൾക്കുമായി സപ്പോർട്ട് സെന്റർ നിലവിൽ വന്നിരിക്കുന്നത്. മാള മേഖലയിൽ പതിനയ്യായിരത്തിനു മുകളിൽ ഉപയോക്താക്കളാണ് കേരള വിഷൻ ബ്രോഡ് ബാൻഡ് ഉപയോഗിക്കുന്നത്. സപ്പോർട്ടിംഗ് സെന്ററിന്റെ ഉദ്‌ഘാടനം കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് നിർവ്വഹിച്ചു. ഇന്റർനെറ്റ് സേവന ദാതാക്കളായ വൻകിട കോർപ്പറേറ്റുകൾ സാധാരണക്കാരെ ചൂഷണം ചെയ്ത് വേഗത കുറഞ്ഞ ഇന്റർനെറ്റ് വിതരണം ചെയ്യുമ്പോഴാണ് അതി വേഗതയിൽ വിശ്വാസതയിൽ ഊന്നി ചെറിയ നിരക്കിൽ ഡാറ്റാ സേവനം കേരളവിഷൻ നൽകുന്നതെന്ന് അബൂബക്കർ സിദ്ധിഖ് പറഞ്ഞു. കോർപ്പറേറ്റുകൾക്കിടയിലുള്ള മത്സര രംഗത്ത് സാങ്കേതിക തികവോടെ ഇന്റർനെറ്റ് എത്തിക്കാൻ ഈ സംരംഭം കൊണ്ട് കഴിയുമെന്ന് അബൂബക്കർ സിദ്ദിഖ് പ്രത്യാശ പ്രകടിപ്പിച്ചു.


കേരളവിഷൻ പോലുള്ള കൂട്ടായ്മ ഉള്ളത് കൊണ്ടാണ് പ്രദേശിക കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് അതിവേഗ ഇന്റർനെറ്റ് നല്കാൻ കഴിയുന്നതെന്നും മുപ്പത് ലക്ഷം ഭവനങ്ങളിൽ കേബിൾ ടി.വി എത്തിച്ച കേരള വിഷന് ചുരുങ്ങിയ കാലം കൊണ്ട് 5 ലക്ഷം വീടുകളിൽ ബ്രോഡ് ബാൻഡ് സേവനം എത്തിക്കാൻ കഴിഞ്ഞത് പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ മുഖേനയാണ് എന്ന് കെ.സി.സി.എൽ എം.ഡി പി.പി.സുരേഷ് കുമാർ പറഞ്ഞു. മാള മേഖലയിൽ സാങ്കേതിക മികവാർന്ന ഡാറ്റ സേവനം കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് ബ്രോഡ് ബാൻഡ് സപ്പോർട്ടിങ് സെന്റർ വഴി നൽകാൻ സാധിക്കുമെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

മാള കേബിൾ വിഷൻ എം.ഡി ജിജോ ജോസഫ്, സി ഒ എ ജില്ലാ സെക്രട്ടറി പി.ആന്റണി, കേരള വിഷൻ ഡയറക്റ്റർ പി.ഗിരീശൻ, പി.എൽ.ജോണി എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top