Kerala

നവമാധ്യമങ്ങളിലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കടുത്തുരുത്തി:  ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. 

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: യുവതിയുമായി ഏതാനും മാസം മുമ്പാണ് യുവാവ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വെൽഡിങ് ജോലികൾ ചെയ്യുന്നയാളാണ് യുവാവ്. ഇതിനിടെ വാട്ട്‌സാപ്പ് വഴി യുവതിയുടെ സ്വകാര്യചിത്രങ്ങൾ സ്വന്തമാക്കിയ യുവാവ് ഇവ നവമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. കൊല്ലം തഴവ കല്ലുവിളയിൽ നജീം ആണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top