Breaking News

നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം; അറസ്റ്റിലായവരില്‍ മലയാളികളും

നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ തമിഴ്‌നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തവരില്‍ മലയാളികളും. എസ്.ആര്‍.എം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ തൃശ്ശൂര്‍ സ്വദേശി രാഹുല്‍, പിതാവ് ഡേവിസ്‌ എന്നിവരെയാണ് തമിഴ്‌നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തത്.

പകരക്കാരനെ വച്ച് പരീക്ഷ എഴുതാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മലയാളി ജോര്‍ജ് ജോസഫ് വഴി 20 ലക്ഷം രൂപ കൈമാറിയതായി ഇവര്‍ സി.ബി.സി.ഐ.ഡിയ്ക്ക് മൊഴി നല്‍കി.

നീറ്റ് പരീക്ഷയുടെ ആള്‍മാറാട്ടത്തിനു പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top