Breaking News

തൃശ്ശൂരിലെ ഗുണ്ടാ നേതാവിൻ്റെ കൊലപാതകം: മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: ഗു​ണ്ടാ​നേ​താ​വും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ പു​ലി​യ​ന്നൂ​ർ പാ​ത്ര​മം​ഗ​ലം സ്വ​ദേ​ശി സ​നീ​ഷിനെ (വീ​ര​പ്പ​ൻ സ​നീ​ഷ് ) വെ​ട്ടിക്കൊന്ന സം​ഭ​വ​ത്തി​ൽ സ്ത്രീ ​ഉ​ൾ​പ്പ​ടെ മൂ​ന്ന് പേർ പോ​ലീ​സ് പിടിയിൽ. കോ​ട​ശേ​രി സ്വ​ദേ​ശി ഇ​സ്മ​യി​ൽ, ഭാ​ര്യ ഷ​മ്മി, സ​ഹോ​ദ​ര​ൻ അ​സീ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ക്കി​ക്കാ​വി​ൽ വ​ച്ചാ​ണ് മൂ​വ​രും പി​ടി​യി​ലാ​യ​ത്.

എ​രു​മ​പ്പെ​ട്ടി കോ​ട​ശേ​രി മ​ല​യ്ക്ക​ടു​ത്ത് വ​ച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു കൊലപാതകം. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇസ്മയിലും സനീഷും ഓ​ട്ടോ​റി​ക്ഷ​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി​യെ​ന്നു പ​റ​യു​ന്നു. വൈ​കു​ന്നേ​ര​മാ​യ​പ്പോ​ൾ ഇ​രു​വ​രും ഓ​ട്ടോ ഡ്രൈ​വ​ർ​ക്കു പ​ണം ന​ൽ​കാ​തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട​ന്നു.

പി​ന്നീ​ട് ഇ​സ്മ​യി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​ ഇ​രു​വ​രും മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​സ്മ​യി​ൽ സ​നീ​ഷി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top