കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് സല്മാന് ഖാന് കോടതിയുടെ അന്ത്യശാസനം. ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ചന്ദ്രകുമാര്‍ സോഗാര താക്കീത് ചെയ്തു.
ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുന്‍പ് രാജസ്ഥാനിലെ കങ്കണി ഗ്രാമത്തില്‍ വച്ച് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. കേസിന്റെ വിചാരണ ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പ്രതിയായ സല്മാന് ഇതുവരെ കോടതിക്ക് മുന്പകെ നേരിട്ട് ഹാജരായിരുന്നില്ല. ഷൂട്ടിങ് തിരക്ക് കാരണം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് സല്മാന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.