Entertainment

മകന്‍ അദ്വിക്കിനെ ചേര്‍ത്തുപിടിച്ച് നടി ശാലിനി; കൈയ്യില്‍ സാധാരണ മൊബൈല്‍

മകന്‍ അദ്വിക്കിനെ ചേര്‍ത്തുപിടിച്ചുള്ള നടി ശാലിനിയുടെ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഇരുവരും കാറില്‍ സഞ്ചരിക്കവെ ഒരു ആരാധകന്‍ എടുത്ത ചിത്രമാണിത്. മേക്കപ്പില്ലാതെ സാധാരണ വേഷത്തില്‍ കൈയില്‍ പഴയ മോഡല്‍ മൊബൈലുമായി ഇരിക്കുന്ന ശാലിനിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. മടിയിലിരിക്കുന്ന മകനെ നോക്കി ‘കുട്ടിത്തല’ തന്നെയാണെന്നും ആരാധകര്‍ പറയുന്നു.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഈ കാലത്ത് ശാലിനിയും അജിതും ഉപയോഗിക്കുന്നത് സാധാരണ ഫോണാണെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. 3310 മോഡല്‍ നോക്കിയ ഫോണ്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ശാലിനിയുടെ  ചിത്രം വൈറലായതോടെയാണ് താരദമ്പതികളുടെ ലളിത ജീവിതം വീണ്ടും വാര്‍ത്തയായിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2000 ലാണ് അജിത്തും ശാലിനിയും വിവാഹിതരാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top