പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസിനെ ട്രോളി ആരാധകര്‍. താരം ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രത്തിനാണ് ട്രോള്‍ കിട്ടിയത്. താരം വിരാട് കോലിയെ അനുകരിക്കുന്നത് പോലെയായിരുന്നു ചിത്രത്തില്‍. വിരാട് കോലിയെ കോപ്പിയടിക്കുന്നത് നിര്‍ത്തൂവെന്നാണ് ആരാധകരുടെ ഉപദേശം. വിരാട് കോലിയെ കോപ്പിയടിക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ കളിക്കളത്തിലെ പ്രകടനത്തെ കോപ്പിയടിച്ചോളൂ എന്നും ആരാധകര്‍ പറയുന്നു. പാവങ്ങളുടെ വിരാട് കോലിയെന്നാണ് ചിലര്‍ വിളിക്കുന്നത്. പാവം വിരാട് കോലിയെന്ന് പറയുന്നവരുമുണ്ട്.
Had Great Fun Together @sknpatriots @TridentSportsX @LaurieEvans32 @FabianAllen338 #SulphurSprings #NaturalMinerals St Lucia pic.twitter.com/AdGrTAgAem
— Mohammad Hafeez (@MHafeez22) September 24, 2019
സിപി എല്‍ സഹതാരങ്ങളായ ഫാബിയന്‍ അലനും ലോറി ഈവന്സിനുമൊപ്പമുള്ള ചിത്രമാണ് ഹഫീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് ഹഫീസ് പാക്കിസ്ഥാന് ദേശീയ ടീമിന് ഇപ്പോള്‍ പുറത്താണ്. മോശം ഫോമിനെ തുടര്‍ന്ന് പാകിസ്താന് ടീമിന് പുറത്തായ ഹഫീസ് ഇപ്പോള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ്.