Entertainment

നരേന്ദ്രമോദിയുടെ യൗവ്വനകാലം സിനിമയാകുന്നു; ‘മന്‍ ബൈരാഗി’ന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി പ്രഭാസ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതത്തിന് പുറമെ യൗവ്വനകാലവും സിനിമയാകുന്നു. ‘മന്‍ ബൈരാഗി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ത്രിപാഠിയാണ്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാറും പ്രഭാസും ചേര്‍ന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം മഹാവീര്‍ ജയിനും ചേര്‍ന്നാണ് നിര്‍മ്മാണം.

 

‘ഒരു ചെറുപ്പക്കാരനില്‍ നിന്നുമുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ ജീവിതത്തിലെ വഴിത്തിരിവിനെപ്പറ്റി കൃത്യമായ പഠനം നടത്തിയ കഥയാണിത്. അതെന്നെ ആകര്‍ഷിച്ചു. ഇത് പറയപ്പെടേണ്ട കഥയാണെന്ന് എനിക്ക് തോന്നുന്നു’- ബന്‍സാലി പറഞ്ഞു. ചിത്രം സത്യസന്ധമായും ആത്മാര്‍ത്ഥമായും പുറത്തിറക്കുമെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ബന്‍സാലി കൂട്ടിച്ചേര്‍ത്തു.

‘എന്നെ സംബന്ധിച്ചിടത്തോളം, രാജ്യത്തിന്റെ ശക്തനായ നേതാവായി മാറിയ ഒരു വ്യക്തിയുടെ സ്വയം കണ്ടെത്തലിനെ കുറിച്ചുള്ള കഥയാണ് ഇത്’- സംവിധായകന്‍ സഞ്ജയ് ത്രിപാഠി പറഞ്ഞു. സിനിമ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ത്രിപാഠി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top