Latest News

വേദനാജനകമായ അവസ്ഥ; ജീവിതത്തിലെ ആ വില്ലനെ കീഴടക്കിയതിങ്ങനെ; മനസ്സു തുറന്ന് ശ്രദ്ധാ കപൂർ


കരിയറില്‍ വമ്പന്‍ ഹിറ്റുകള്‍ കൊയ്യുന്ന അവസരത്തിലും ജീവിതത്തില്‍ താന്‍ അനുഭവിച്ച പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം ശ്രദ്ധാ കപൂര്‍. കുറേ നാളുകളായി കാരണമറിയാത്ത ഒരു വേദന തന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഒടുവില്‍ അത് കണ്ടെത്തിയ ശേഷം ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് താരം.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മനസ്സിനെ അലട്ടുന്ന അസുഖത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാന്‍ ജീവിതത്തില്‍ സ്വീകരിച്ച മാര്‍ഗങ്ങളെക്കുറിച്ചും ശ്രദ്ധ മനസ്സു തുറന്നത്. 

എനിക്ക് ഉത്കണ്ഠ എന്താണെന്ന് തന്നെ അറിയുമായിരുന്നില്ല. ഞാനറിയാതെ തന്നെ അതെന്നില്‍ പിടിമുറുക്കി കൊണ്ടിരുന്നു. അവസാനം ആഷികിയുടെ ഷൂട്ടിംഗിന് ശേഷം മാത്രമാണ് അത് ഭീകരമായ മുഖം കാട്ടിത്തുടങ്ങിയത്.

ശാരീരികമായ വേദനകളും വിഷമതകളും ഒക്കെയായിരുന്നു ലക്ഷണം. ധാരാളം ടെസ്റ്റുകള്‍ നടത്തി. ഒരു രോഗവും കണ്ടെത്താനായില്ല. ആദ്യഘട്ടങ്ങളില്‍ എന്നെ കണ്ട് ഡോക്ടര്‍മാര്‍ തന്നെ അതിശയിച്ച് പോയിരിക്കണം. തിരിച്ചറിഞ്ഞതു മുതല്‍ വളരെ കരുതലോടെ നീങ്ങിയതിനാല്‍ എനിക്കതിനെ ഫലപ്രദമായി കീഴ്‌പ്പെടുത്താനായി ശ്രദ്ധ കൂട്ടിച്ചേര്‍ത്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top