Kerala

എറണാകുളത്തെ ഗതാഗതക്കുരുക്കിന് കാരണക്കാര്‍ പൊതുമരാമത്ത് വകുപ്പല്ല: ജി. സുധാകരന്‍

കൊച്ചി: എറണാകുളത്തെ ഗതാഗതക്കുരുക്കിന് കാരണക്കാര്‍ പൊതുമരാമത്ത് വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്‍.

ഗതാഗത സംവിധാനം നിയന്ത്രിക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയും കളക്ടറുമാമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കുണ്ടന്നൂരില്‍ തകര്‍ന്ന റോഡുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൊച്ചിയിലെ ഗതാഗതക്കുരുക്ക് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും മെട്രോ വന്നിട്ടും ഗതാഗതക്കുരുക്കിന് മാറ്റം ഉണ്ടായില്ലെന്നും ഗതാഗതപരിഷ്‌ക്കരണമാണ് ഇതിന് വേണ്ടതെന്നും ഇത് നിര്‍വഹിക്കേണ്ടത് പൊതുമരാമത്ത് വകുപ്പല്ലെന്നും ജി. സുധാകരന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top