പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. ജോസഫിനെ കണ്‍വെന്‍ഷനില്‍ അവഹേളിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. യുഡിഎഫ് പ്രശ്നം പരിഹരിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പിജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്. അസഭ്യം പറഞ്ഞവര്‍ക്കെതിരെ പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം
By
September 7, 2019 12:17 pm