മുത്തലാഖ് നിയമത്തിനെതിരായ ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് നല്കി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിന് എതിരെയായിരുന്നു ഹര്‍ജികള്‍. മൂന്ന് ഹര്‍ജികളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് അജയ് രസ്തഗി എന്നിവരുടെ ബെഞ്ചാണ് കേന്ദ്രത്തിന്റെ പ്രതികരണം അറിയാന്‍ നോട്ടീസ് അയച്ചത്. മുത്തലാഖ് ചെയ്യുന്ന പുരുഷന്മാരെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കുന്ന നിയമം വീണ്ടും പരിശോധിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സല്മാന് ഖുര്‍ഷിദ് കോടതിയെ അറിയിച്ചു.
മുത്തലാഖ് ചൊല്ലി വിവാഹബന്ധം പിരിയുന്നതിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി 2017 ആഗസ്റ്റില്‍ സൈറ ബാനു കേസില്‍ ഉത്തരവിട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്നും സല്മാന് ഖുര്‍ഷിദ് വാദിച്ചു. നിയമം പരിശോധിക്കണമെന്നുള്ള അദ്ദേഹത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കിയ നിയമം ചോദ്യംചെയ്ത് ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജിയുണ്ട്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസമാണ് 78നെതിരെ 302 വോട്ടുകള്‍ക്ക് മുത്തലാഖ് ബില്ല് ലോക്സഭയില്‍ പാസായത്.