കാസര്‍ഗോഡ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് വാട്സ്ആപ്പ് വഴി പ്രചാരണം നടത്തിയ പോലീസുകാരനെതിരെ പരാതി. കാസര്‍ഗോഡ് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് ഡിവൈഎഫ്ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ് ഹാഷിം പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതി മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് പ്രചാരണം നടത്തിയ പോലീസുകാരനെതിരെ പരാതി
By
August 23, 2019 11:31 am