Breaking News

മുത്തലാഖ് കുറ്റകരം; ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

മുത്തലാഖ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കി. പാര്‍ലമെന്റില്‍ നിയമം പാസാക്കാന്‍ കഴിയാതെ വന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്.

മുസ്‌ളിം വനിതാവകാശ സംരക്ഷണ നിയമത്തിലുളള അതേവ്യവസ്ഥകളാണ് മുത്തലാഖ് ബില്ലിലുമുളളത്. തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ബില്ലില്‍ പറയുന്നു.

ശുപാര്‍ശ എത്രയും വേഗം രാഷ്ട്രപതിയുടെ മുന്‍പില്‍ വയ്ക്കാനാണ് നീക്കം. ലോകസഭയില്‍ നേരത്തെ ബില്ല് പാസായെങ്കിലും രാജ്യസഭയില്‍ സമവായമാകാത്ത സാഹചര്യത്തിലാണ് ബില്ല് ഒഴിവാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22-ന് പ്രഖ്യാപിച്ച വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top