Kerala

വലിയകാര്‍ ദുരിതാശ്വാസത്തിന്,നന്മ മനസിന് ചെറിയ കാര്‍

മഹാപ്രളയത്തെ അതിജീവിച്ചു മുന്നേറുന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി വിവിധ മേഖലകളില്‍ നിന്നും സഹായഹസ്തങ്ങള്‍ ഉയരുകയാണ്.പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ തന്റെ ഇന്നോവ ക്രിസ്റ്റ കാര്‍ വിറ്റ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനൊരുങ്ങുകയാണ് വരാപ്പുഴ രൂപതാധ്യക്ഷനായ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍.രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള കാര്‍ വിറ്റ്, തുക രൂപതയ്ക്കു കീഴിലെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് കൈമാറും. ആഘോഷ പരിപാടികള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുക പ്രളയബാധിതരെ സഹായിക്കുന്നതിന് ഉപയോഗിക്കണമെന്ന രൂപതാ നിര്‍ദേശത്തോടനുബന്ധിച്ചാണ് ബിഷപ്പിന്റെ നടപടി.ബിഷപ്പായി ചുമതലയേറ്റപ്പോള്‍ രൂപത സമ്മാനമായി നല്‍കിയ കാറാണ് വില്‍ക്കാനൊരുങ്ങുന്നത് . ഇന്നോവയ്ക്കു പകരം മാരുതിയുടെ ചെറുവാഹനമായ ഇഗ്നിസായിരിക്കും ഇനി അദ്ദേഹം ഉപയോഗിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top