തിരുവനന്തപുരം: സിനിമാതാരം നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്കി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനൊപ്പം എത്തിയാണ് അദ്ദേഹം തുക കൈമാറിയത്.
പ്രളയദുരിതത്തില്‍ കഷ്ടപ്പെടുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ ഈ നാട്ടിലെ എല്ലാവരുടെയും സഹായമുണ്ടാകണമെന്ന് നിവിന്‍ അഭ്യര്‍ത്ഥിച്ചു.ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുളള സമയമാണിത്. എല്ലാവര്ക്കും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം. പ്രളയക്കെടുതി നേരിടുന്നതിനായി സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിവിന്‍ പറഞ്ഞു.