Kerala

ക്യാന്‍വാസില്‍ വര്‍ണ്ണം ചാലിച്ച് ചിത്രകലാദ്ധ്യാപകര്‍ ദുരിതാശ്വാസനിധിയില്‍ പണം നല്‍കുന്നു

എറണാകുളം പനമ്പള്ളി നഗറിലെ പാര്‍ക്കിന്റെ പച്ച പുല്‍ത്തകിടിയില്‍ നിരവധി ക്യാന്‍വാസില്‍ ചിത്രകലാ അദ്ധ്യാപകര്‍ വിശ്രമമില്ലാതെ ചിത്രം വരക്കുകയാണ്. ഒരു ക്യാന്‍വാസില്‍ വര്‍ണ്ണാഭമായ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ക്യാന്‍വാസ്…

ടീച്ച് ആര്‍ട്ട് എന്ന അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് സംഘടനയിലെ 28 ചിത്രകലാ അദ്ധ്യാപകരാണ് പനമ്പള്ളി നഗര്‍ പാര്‍ക്കില്‍ ചിത്രങ്ങള്‍ വരക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനാണ് ഇന്നു കാലത്ത് മുതല്‍ ചിത്രത്തില്‍ വരച്ച് തുടങ്ങിയത്. ‘ഉച്ച വരെ 6800 രൂപയുടെ ചെറുതും വലുതുമായ ചിത്രങ്ങള്‍ വിറ്റുപോയി. വൈകുന്നേരത്തോടെ കൂടുതല്‍ ചിത്രങ്ങള്‍ വില്‍ക്കും.’ സംഘടനയുടെ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ കെ ചന്ദ്രബാബു അഭിമാനത്തോടെ കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

‘ഇവരുടെ ആത്മാര്‍ത്ഥത കാണുമ്പോള്‍ ഒരു ചിത്രമെങ്കിലും വാങ്ങാതെ ഇവിടെ നിന്ന് പോകാനാവില്ല. ഇങ്ങനെയാവണം ദുരന്തത്തേ നമ്മള്‍ അതിജീവിക്കേണ്ടത്’ ചിത്രം വാങ്ങിയ അനില്‍ രാജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top