Kerala

സെന്‍സറും, ക്യാമറയുമുണ്ട് കടയില്‍ നിന്ന് സാധനം വാങ്ങി കൂളായി പുറത്ത് പോവാം

ലോകത്തിലെ രണ്ടാമത്തെ ‘അണ്‍ മാന്‍ഡ്’ സ്‌റ്റോര്‍ ആശ്ചര്യത്തോടെയാണ് എറണാകുളത്തെ ഗോള്‍ഡ് സൂക്കില്‍ ആള്‍ക്കാര്‍ നോക്കികാണുന്നത്. ‘വാട്ട് എ സെയില്‍’ എന്ന പേരിലുളള കടയ്ക്ക് മുന്നില്‍ നിന്ന് അകത്തേക്ക് നോക്കിനില്‍ക്കുന്ന പലര്‍ക്കും സെയില്‍സ് ഫാന്‍,ബില്‍ മാനേജര്‍, അക്കൗണ്ടന്റ്, തുടങ്ങിയവരില്ലാത്ത കടയില്‍ കടക്കാന്‍ വലിയ താല്‍പ്പര്യം. പുതുതലമുറക്കാരും, ടെക്കികളും, കുട്ടികളോടൊപ്പം വരുന്ന ഫാമിലിയുമാണ് കടയില്‍ കയറുന്നത്.

ഈ കടയില്‍ ആരുമില്ലേ, എന്ന് സംശയമുന്നയിക്കുന്നവര്‍ക്ക് മുന്നില്‍ വിസ്മയങ്ങളുമായാണ് ‘വാട്ട് എ സെയില്‍’ പ്രവര്‍ത്തിക്കുന്നത്. ഇത്തരമൊരു സ്റ്റോര്‍ ലോകത്ത് ആമസോണിന് മാത്രമാണുള്ളത്. പിന്നീട് രണ്ടാമത്തെ സമ്പൂര്‍ണ ഓട്ടോണമസ് സ്‌റ്റോര്‍ കൊച്ചിയിലാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാം. ഇന്ത്യയില്‍ ആദ്യത്തെ ഓട്ടോണമസ് സ്‌റ്റോറും ഇത് തന്നെ.

സാധനങ്ങള്‍ വാങ്ങുന്നതിന് ഉപഭോക്താവ് വാട്ട് എ സെയില്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. വാട്ട് എ സെയില്‍ വാലറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇവയില്‍ ഏതെങ്കിലുമൊന്നുമായി ആപ്പ് ബന്ധിപ്പിക്കണം.

തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ക്യു.ആര്‍.കോഡ് സ്‌കാന്‍ ചെയ്ത് കടയില്‍ പ്രവേശിക്കാം. ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ അത്രയും തവണ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യണം.

കടയില്‍ പ്രവേശിക്കുന്ന ഉപഭോക്താവ് റാക്കില്‍ നിന്ന് എടുക്കുന്ന സാധനങ്ങളുടെ വില വെര്‍ച്വല്‍ കാര്‍ട്ടറിലാണ് രേഖപ്പെടുത്തുന്നത്.

എടുത്ത സാധനങ്ങള്‍ വേണ്ടെന്ന് വെച്ചാല്‍ തിരികെ അവ വെക്കുമ്പോള്‍ അപ്പോള്‍ തന്നെ അതിന്റെ വില കുറയും. ഇതൊക്കെ എങ്ങനെ സാധിക്കും എന്നറിയണമെങ്കില്‍ സാങ്കേതികവിദ്യയുടെ ആധുനിക പിന്‍ബലം തന്നെയാണെന്ന് മനസ്സിലാക്കാം. അതായത് സെന്‍സര്‍,ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (നിര്‍മിത പൊതുബുദ്ധി) കംപ്യൂട്ടര്‍ വിഷന്‍ തുടങ്ങിയ സാങ്കേതികവിദ്യയുപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

നയാസെയില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ രാജേഷ് മലാമല്‍

”ഇതൊരു തുടക്കമാണ്.റെഡി ടു ഈറ്റ്, ടോയിലറ്ററീസ്, ഡ്രിങ്ക്‌സ്, പഴച്ചാറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് തുടക്കമെന്ന നിലയില്‍ വാട്ട് എ സെയില്‍ ഓട്ടോണമസ് സ്‌റ്റോറില്‍ വില്‍പ്പനക്കു വെച്ചിരിക്കുന്നത്. വലിയ കൗതുകമായാണ് ഇതൊക്കെ വാങ്ങാന്‍ ആളുകളെത്തുന്നത്. ഭാവിയില്‍ ഇത്തരം ആളില്ലാത്ത സ്റ്റോറുകള്‍ക്കാവും വലിയ സാധ്യത. ആരേയും ആശ്രയിക്കാതെ വളരെയെളുപ്പം സാധനം വാങ്ങി പുറത്തൊരുങ്ങി പോകാമെന്നതാണ് മറ്റൊരു സൗകര്യം’ വാട്ട് എ സെയിലിന്റെ കമ്പനിയായ നയാസെയില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ രാജേഷ് മലാമല്‍ കേരളാവിഷന്‍ ഓണ്‍ലൈനിനോട് പറഞ്ഞു.

ബാംഗ്ലൂര്‍, ഡല്‍ഹി, അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ ശാഖകള്‍ ആരംഭിക്കുമെന്ന് രാജേഷ് മലാമല്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. വാട്ട് എ സെയിലിന്റെ സാങ്കേതികവിദ്യയെല്ലാം വികസിപ്പിച്ചെടുത്തത് കമ്പനിയുടെ പ്രൊമോര്‍ട്ടര്‍മാര്‍ തന്നെയാണ്. അമേരിക്കയിലെ ആമസോണ്‍ ഗോയുടെ ഓട്ടോണമസ് സ്‌റ്റോറിന് വമ്പിച്ച ജനപിന്തുണയാണ് ലഭിച്ച് വരുന്നത്. ഇത്തരം സാധ്യതകള്‍ മുതലെടുക്കാനാണ് കമ്പനിയുടെ പ്രൊമോര്‍ട്ടര്‍മാര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top