Latest News

പ്രളയദുരിതാശ്വാസം : കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയടക്കം 28 സംഘടനകളുടെ കര്‍മ്മസേന വരുന്നു

കൊച്ചി: പ്രളയത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയടക്കം ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 28 സംഘടനകള്‍ ചേര്‍ന്ന് കര്‍മ്മസേനയ്ക്ക് രൂപം നല്‍കി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനര്‍നിര്‍മ്മാണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള പ്രചരണം എന്നിവയിലാണ് കര്‍മ്മസേന ശ്രദ്ധ ചെലുത്തുന്നത്. ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ കര്‍മ്മസേന ഏറ്റെടുത്ത് നടത്തുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ആയിരത്തഞ്ഞൂറോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ കര്‍മ്മസേനയ്ക്ക് കഴിഞ്ഞു.

കര്‍മ്മസേനയിലുള്ള എല്ലാ സംഘടനകളും തങ്ങളുടെ ഒരു ദിവസത്തെ വരുമാനവും അവിടെ ജോലിയെടുക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് സേന കണ്‍വീനര്‍ ശ്രീ ഏബ്രഹാം ജോര്‍ജ് പറഞ്ഞു. കര്‍മ്മസേന ചെയര്‍മാനും കെടിഎം സൊസൈറ്റി പ്രസിഡന്റുമായ ശ്രീ ബേബി മാത്യുവിന്റെ നേതൃത്വത്തില്‍ പലയിടങ്ങളിലും സംഘാംഗങ്ങള്‍ ശുചീകരണമുള്‍പ്പെടെ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പറവൂര്‍, ആലുവ, ചെങ്ങന്നൂര്‍, മൂന്നാര്‍, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടമെന്ന നിലയില്‍ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുമായി അടുത്തു നില്‍ക്കുന്ന വാണിജ്യ സമൂഹത്തിനെ ബോധവത്ക്കരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കര്‍മ്മസേന ഏറ്റെടുത്തു നടത്തുന്നുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top