Environment

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും കാറ്റുമുണ്ടാകും. ചെവ്വാഴ്ച്ച വരെ മഴ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 21 സെ.മീ വരെ മഴ പെയ്തേക്കാം എന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ 30 വരെ മീന്‍പിടിത്തക്കാര്‍ കടലില്‍പ്പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തി. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ എത്തിച്ചേരും. കേരത്തിന്റെ തെക്കന്‍ ജില്ലകളിലാവും മണ്‍സൂണ്‍ മഴ ആദ്യം ശക്തമാകുക. ശക്തമായ കാലവര്‍ഷമായിരിക്കും സംസ്ഥാനത്ത് ഇത്തവണ ലഭിക്കുകയെന്നാണ് പ്രവചനം.

കേരളത്തില്‍ പല ഭാഗങ്ങളിലും വെള്ളിയാഴ്ച കനത്ത മഴയാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ പലയിടങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മഴ ശക്തമായി തുടരുകയാണെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top