Education

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഇന്ന്; പത്തിലേതു തിങ്കളാഴ്ച വന്നേക്കും

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും. www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഉമാങ് മൊബൈല്‍ ആപ്പിലും സ്‌കൂളുകളുടെ റജിസ്റ്റര്‍ ചെയ്ത ഇ മെയിലിലും ഫലം ലഭ്യമാകും.

ഡിജിറ്റല്‍ മാര്‍ക്ക് ലിസ്റ്റിന് വെബ്‌സൈറ്റ്: https://digilocker.gov.in. ഡിജിലോക്കര്‍ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭ്യമാക്കും.

ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സംവിധാനം വഴി ഫലത്തിനു ഫോണ്‍: 011 24300699 (ഡല്‍ഹിയില്‍), 011 24300699 (ഡല്‍ഹി ഒഴികെ എല്ലായിടത്തും).

എസ്എംഎസില്‍ ലഭിക്കാന്‍ ഫോണ്‍: 7738299899; ഫോര്‍മാറ്റ്: cbse12 . ചോദ്യക്കടലാസ് ചോര്‍ച്ചയുടെ പേരില്‍ ഇത്തവണ പരീക്ഷാ നടത്തിപ്പു വിവാദത്തിലായിരുന്നു. റദ്ദാക്കിയ ഇക്കണോമിക്‌സ് പരീക്ഷ വീണ്ടും നടത്തേണ്ടി വന്നു. പത്താം ക്ലാസ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നാണു സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top