മൂവാറ്റുപുഴ: പരീക്ഷ എഴുതിക്കൊണ്ടിരിക്കെ വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു. സഹൃദയ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കോളേജില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കെ മരിച്ചത്.. കൊടകര മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പണ്ടാരിക്കുന്നേല്‍ ജോസിന്റെ മകന് പോള്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
പരീക്ഷയുടെ ഇടയില്‍ കുഴഞ്ഞുവീഴാന്‍ പോയ പോളിനെ അധ്യാപകനും വിദ്യാര്‍ഥികളും ചേര്‍ന്ന് താങ്ങുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുറച്ചുസമയത്തിനുശേഷം മരിച്ചു.