കാട്ടാക്കടയിലെ യുവാവിന്റെ കൊലപാതക കേസില്‍ നാലു പോലീസുകാര്‍ക്ക് സസ്പെന്ഷന്. കാട്ടാക്കട സ്റ്റേഷന് എഎസ്ഐ അനില്‍കുമാര്‍, സിപിഒമാരായ ഹരികുമാര്‍, ബൈജു, സുരേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അക്രമവിവരം ലഭിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് നടപടി. പോലീസ് എത്താന്‍ ഒരു മണിക്കൂറിലേറെ വൈകിയെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC