വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ്പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂര്‍ മധു കുഴഞ്ഞ് വീണ് മരിച്ചു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി.
ഹൃദയാഘാതം മൂലമാണ് മധു മരിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എഐസിസി അംഗവും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെ സജീവ സാന്നിധ്യവുമായിരുന്നു കാവല്ലൂർ മധു.