Latest News

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പശ്ചാത്തലത്തില്‍ നഗ്നഫോട്ടോഷൂട്ട്; പ്ലേബോയ് മോഡല്‍ അറസ്റ്റില്‍

വത്തിക്കാന്‍: സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പശ്ചാത്തലത്തില്‍ നഗ്നഫോട്ടോഷൂട്ട് നടത്തിയ ബെല്‍ജിയം പ്ലേബോയ് മോഡല്‍ മരിസ പാപ്പന്‍ അറസ്റ്റില്‍. സെന്റ് പീറ്റേഴ്സ് ബെസലിക്കയുടെ പശ്ചാത്തലത്തില്‍ മരക്കുരിശും തോളിലേറ്റി നഗ്‌നയായി നില്‍ക്കുന്ന ചിത്രമാണ് വിവാദമായത്. ചിത്രം പകര്‍ത്തിയ ഉടന്‍ മരിസ ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ബാക്കി ഫോട്ടോകള്‍ക്കായി ഫോട്ടോഗ്രാഫര്‍ ജെസ്സെവാള്‍ക്കറുമായിസഞ്ചരിക്കുമ്പോഴാണ് അറസ്റ്റ്.

മരിസയുടെ ഫ്ളാറ്റില്‍ നിന്നും ഫോട്ടോ ഷൂട്ടിനു വേണ്ടി ഉപയോഗിച്ച മത ചിഹ്നങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാദമായ ഫോട്ടോ ഷൂട്ടുകളുടെ പേരില്‍ മരിസ നേരത്തേയും അറസ്റ്റിലായിട്ടുണ്ട്.

2017ല്‍ ഈജിപ്തിലെ പുരാതന കൊണാക്ക് ക്ഷേത്രത്തില്‍ നഗ്‌നയായി ഫോട്ടോ ഷൂട്ട് നടത്തിയതിന് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ഇസ്താംബുളിലെ ഹാജിയ സോഫിയയില്‍ വെച്ച് ബുര്‍ഖ ധരിച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ചിത്രവും വന്‍ വിവാദമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top