Kerala

ഭക്തര്‍ പ്രതിഷേധിച്ചില്ല; പൊലീസ് സുരക്ഷയൊരുക്കിയെന്ന് ബിന്ദു

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയപ്പോള്‍ ഭക്തരുടെ ഭാഗത്തുനിന്ന് യാതൊരു വിധ പ്രതിഷേധവും ഉണ്ടായില്ലെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു. സ്ത്രീവേഷത്തില്‍ തന്നെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്നും പൊലീസ് സുരക്ഷയൊരുക്കിയെന്നും ബിന്ദു വ്യക്തമാക്കി.

പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. അവിടെനിന്നു പോലീസ് സംരക്ഷണത്തിലാണ് സന്നിധാനത്ത് എത്തിയത്. നിലയ്ക്കലില്‍ എത്തിയാല്‍ അവിടെനിന്നു സുരക്ഷ ഒരുക്കാമെന്ന് സര്‍ക്കാര്‍ വാക്കുനല്‍കിയിരുന്നു. ഒന്നരയോടെയാണ് പമ്പയില്‍നിന്നു മലകയറിയത്. 3.30-ന് സന്നിധാനത്തെത്തി. ഇത്തവണ പിന്തിരിപ്പിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നു ശ്രമമൊന്നും ഉണ്ടായില്ലെന്നും ബിന്ദു പറഞ്ഞു.

ദര്‍ശനത്തിനു ശേഷം സുരക്ഷിതമായി മലയിറങ്ങിയെന്നും ബിന്ദു വ്യക്തമാക്കി. ഡിസംബര്‍ 24-ന് ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവിനും മലപ്പുറം സ്വദേശിനി കനകദുര്‍ഗയ്ക്കും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top