Latest News

80 കാരിക്ക് വരൻ 35 കാരൻ; രാജ്യാതിർത്തി കടന്ന പ്രണയം ഫെയ്‌സ് ബുക്കിലൂടെ

ലണ്ടൻ: പ്രണയത്തിനു കണ്ണും മൂക്കുമില്ലെന്നാണ് പഴമക്കാർ പറയുന്നത്. പ്രായവ്യത്യാസമുള്ളവർ തമ്മിൽ പ്രണയിക്കുന്നതും വിവാഹിതരാകുന്നതും പുതിയ സംഭവവുമല്ല. എന്നാൽ ഐറിസ് ജോൺസ് എന്ന ബ്രിട്ടീഷുകാരിയുടെ പ്രണയം അൽപം കടന്ന കൈയായെന്നാണ് ആളുകൾ പറയുന്നത്. എൺപതു വയസുള്ള ഐറിസ് ജീവിത പങ്കാളിയായി കണ്ടെത്തിയത് 35 കാരനെയാണ്. സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തിയ മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്ന യുവാവിനെയാണ് ഐറിസ് ജീവിത പങ്കാളിയാക്കാനൊരുങ്ങുന്നത്. പ്രായം മാത്രമല്ല, രാജ്യവും ഇവരുടെ പ്രണയത്തിന് തടസമായില്ല.

മുഹമ്മദ് ഈജിപ്ത് സ്വദേശിയാണ്. ഫെയ്സ്ബുക്കിലൂടെ തുടങ്ങിയ പ്രണയം ഇപ്പോൾ പിരിയാനാകാത്ത വിധം ശക്തമായി. അതിനാൽ വിവാഹിതരാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. പ്രണയം കടുത്തതോടെ മുഹമ്മദിനെ കാണാനായി ഐറിസ് കെയ്റോയിൽ എത്തി. അവിടെ ഒന്നിച്ച് താമസിക്കാൻ തുടങ്ങി. ഇതോടെ പിരായാനാകത്ത വിധം അടുത്തു. അതോടെ വിവാഹിതരാകാം എന്നായി. ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ട് അതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ വിവാഹത്തിൽ നിന്നും മോചിതയായെന്നും മറ്റു ബാധ്യതകൾ ഇല്ലെന്നും തെളിയിക്കുന്ന രേഖകൾ വിവാഹത്തിനു മുൻപ് ഹാജരാക്കണം. ഇതിനായി തിരിച്ച് ബ്രിട്ടനിൽ എത്തിയിരിക്കുകയാണ് ഐറിസ് ഇപ്പോൾ.

ഇതിനിടയിൽ ഒരു ടിവി ഷോയിൽ പങ്കെടുത്താണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. പണത്തിനു വേണ്ടിയാണ് മുഹമ്മദിന്‍റെ പ്രണയമെന്ന ആരോപണം ഐറിസ് നിഷേധിച്ചു. ‘അദ്ദേഹം എന്നോട് ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ല. എന്‍റെ കയ്യിൽ ഒരുപാട് പണവുമില്ല. മക്കൾക്കു വേണ്ടതെല്ലാം ഞാൻ ചെയ്തു കഴിഞ്ഞു. അവർക്കു വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. ഇനി എനിക്ക് കുറച്ച് സ്വാർത്ഥയാകണം. എന്‍റെ സന്തോഷം കണ്ടെത്തണം. കുറേ പണം ഉണ്ടായാല്‍ സന്തോഷം കിട്ടില്ലെന്നും ഐറിസ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top