അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടക്കും. പ്രാദേശിക സമയം ഒമ്പതിനാണ് കൂടിക്കാഴ്ച. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകളിലാണ് തങ്ങളെന്നും സിംഗപ്പൂരിലുള്ള പ്രത്യക സംഘം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും സാറാ സാന്റേഴ്സ് പറഞ്ഞു. നയതന്ത്ര ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം ഉത്തരകൊറിയന്‍ നേതാക്കള്‍ കഴിഞ്ഞ ആഴ്ച ട്രംപുമായി വൈറ്റ്ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.