Breaking News

വനിതാ മതിലിനെതിരേ നഞ്ചക്കോട്ട് പോസ്റ്ററുകള്‍ പതിച്ചത് 12 അംഗ മാവോയിസ്റ്റ് സംഘം

തിരൂര്‍: മലപ്പുറം വഴിക്കടവിന് സമീപം നഞ്ചക്കോട്ട് വനിതാ മതിലിനെതിരേ പോസ്റ്ററുകള്‍ പതിച്ചത് 12 അംഗ മാവോയിസ്റ്റ് സംഘമെന്ന് സ്ഥിരികീരണം. ഇവര്‍ ആയുധങ്ങളുമായി വയനാട് ഭാഗത്തേക്ക് നീങ്ങിയതായി ആദിവാസികള്‍ പോലീസിനെ അറിയിച്ചു. സിപിഎം വനിതാ മതിലിന്റെ പേരില്‍ പ്രഹസനം നടത്തുകയാണെന്നും വനിതാ മതില്‍ വര്‍ഗീയ ചേരി തിരിവിന് ഇടയാക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചിലവഴിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്നും പോസ്റ്ററിലുണ്ട്.

അതേസമയം അടുത്ത നാളുകളിലായി സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തിയത് അടിയന്തര പ്രാധാന്യത്തോടെയാണ് പോലീസ് നോക്കിക്കാണുന്നത്. മലപ്പുറത്ത് പോസ്റ്റര്‍ പതിച്ചതിന് തൊട്ടുമുന്‍പത്തെ ദിവസമാണ് കണ്ണൂരിലെ അമ്പയത്തോട് മാവോയിസ്റ്റ് സംഘം ആയുധമേന്തി പ്രകടനം നടത്തിയത്. എന്നാല്‍ മാവോയിസ്റ്റുകളുടെ തുടര്‍ച്ചയായ പ്രത്യക്ഷപ്പെടല്‍ എന്തിന്റെ സൂചനയാണെന്ന് വ്യക്തമായിട്ടില്ല. ഇതിനിടെ തിരിച്ചറിഞ്ഞ മാവോയിസ്റ്റുകള്‍ക്കായി പോലീസ് അന്വേഷണം നടത്തുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top