മുംബൈ∙ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ 26 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്. വനത്തിൽനിന്ന് 26 മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി എസ്പി അങ്കിത് ഗോയൽ പ്രതികരിച്ചു. മർദിൻടോല വനപ്രദേശത്തെ കൊർചിയിൽ ശനിയാഴ്ച രാവിലെ മുതൽ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു.
മഹാരാഷ്ട്ര പൊലീസിന്റെ സി 60 കമാൻഡോ സംഘമാണു മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. മരിച്ച മാവോയിസ്റ്റുകളുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രധാനപ്പെട്ട ഒരു മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടവരിലുണ്ടെന്നാണു ലഭിക്കുന്ന വിവരം.
ഗുരുതരമായി പരുക്കേറ്റ നാലു പൊലീസുകാരെ ഹെലികോപ്റ്ററിൽ നാഗ്പൂരിലേക്കു കൊണ്ടുപോയി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചത്തീസ്ഗഡ് അതിർത്തിയിലുള്ള വനപ്രദേശത്താണു മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്.”