സന്നിധാനം: അയ്യപ്പജ്യോതിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്ക് സസ്പെന്ഷന്. പമ്പ സ്റ്റേഷനിലെ റെജിന്‍, കോന്നി സ്റ്റേഷനിലെ രാഹുല്‍ ജി. നാഥ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്.
അയ്യപ്പജ്യോതി തെളിച്ച ചിത്രമാണ് റെജിന്‍ പോസ്റ്റ് ചെയ്തത്. ശബരിമല നട അടച്ച ശേഷം തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കാതെ പൊലീസ് നീക്കുന്ന കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതാണ് രാഹുലിന്റെ പേരിലുള്ള കുറ്റം.
സര്‍ക്കാരിന്റെ നയങ്ങളെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പോസ്റ്റുകളിട്ടത് അച്ചടക്കലംഘനമാണെന്ന സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.