Kerala

നാണംക്കെട്ട പരാമര്‍ശമായി പോയി; വി.ടി ബലറാമിനോട് വിശദീകരണം തേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയേയും താരതമ്യം ചെയ്ത നടപടിയില്‍ വി.ടി ബലറാമിനോട് വിശദീകരണം തേടുമെന്ന് കെപിസിസി പ്രസിജന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പാര്‍ട്ടിക്ക് അപ്പുറത്ത് ആരുമില്ല. എല്ലാവരും പാര്‍ട്ടിക്ക് ഇപ്പുറത്താണ്. രാഹുല്‍ ഈശ്വരനെ പോലൊരു ചെറുപ്പക്കാരനോട് രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിനെ ഏങ്ങനെ താരതമ്യം ചെയ്യുമെന്ന് ചോദിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരുവരെയും താരതമ്യം ചെയ്തത് ശരിയായില്ലെന്നും ഇത് നാണക്കെട്ട പരാമര്‍ശമായിരുന്നെന്നും പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം സമരത്തിനിറങ്ങിയപ്പോള്‍, സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സ്വന്തം നിലപാട് വ്യക്തമാക്കിയ വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവെന്ന് പരാമര്‍ശിച്ചതാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top