പാലക്കാട്: ഷൊര്‍ണൂരില്‍ റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഷൊര്‍ണൂര്‍ -തൃശൂര്‍ പാതയിലാണ് അപകടം നടന്നത്. ട്രെയിനില്‍ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ 80 മീറ്ററോളം വലിച്ചുകൊണ്ട് മുന്നോട്ടുപോയാണ് ട്രെയിന്‍ നിന്നത്. ഉയരത്തില്‍ പുല്ല് വളര്‍ന്നു നില്ക്കുന്ന സ്ഥലമായതിനാല്‍ ട്രെയിന്‍ വരുന്നത് മനസിലാക്കാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമായി കരുതുന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.
ഷൊര്‍ണൂരില്‍ റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു
By
October 31, 2018 3:06 pm