Kerala

പ്രളയദുരിതം : ഇരുന്നൂറ് കുടുംബങ്ങള്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പ് വീട് നിര്‍മിച്ചു നല്‍കും

കൊച്ചി: കേരളത്തിലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 200 കുടുംബങ്ങള്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പ് വീട് നിര്‍മിച്ചു നല്‍കും. വീടുകള്‍ അഞ്ചു ലക്ഷം രൂപ വീതം ചെലവഴിച്ച് നിര്‍മിക്കാനായി മുത്തൂറ്റ് ഗ്രൂപ്പ് പത്തു കോടി രൂപ ലഭ്യമാക്കും. പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പറവൂര്‍, ആലുവ, ചെങ്ങന്നൂര്‍, ആറന്‍മുള, തിരുവല്ല, കോഴഞ്ചേരി, കുട്ടനാട്, കുമരകം, തൊടുപുഴ, മലപ്പുറം, ചെല്ലാനം, തൃശ്ശൂര്‍, ഇടുക്കി എന്നിവിടങ്ങളിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഗ്രൂപ്പ് പദ്ധതിയിടുന്നത്.

തങ്ങളുടെ വീട് നിര്‍മിക്കാനുള്ള ഈ സഹായം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ അടുത്തുള്ള മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലോ മുത്തൂറ്റ് ഫിനാന്‍സിന്റെ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വകുപ്പിലോ അപേക്ഷ സമര്‍പ്പിക്കണം. ‘വീടു നിര്‍മിക്കാനുള്ള അപേക്ഷ’ എന്നെഴുതിയ കവറിലാണ് അപേക്ഷ നല്‍കേണ്ടത്.

ഒരു വീടെന്നത് കുടുംബത്തിന്റെ അടയാളങ്ങളാണ്. ദുരിത ബാധിതരായ കുടുംബങ്ങള്‍ക്കു പ്രചോദനം നല്‍കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം വീടു നിര്‍മിക്കാന്‍ അവരെ പിന്തുണക്കലാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു എന്നും മുത്തൂറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് എം.ജേക്കബ് പറഞ്ഞു.

താഴെ പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചാവും അപേക്ഷകളില്‍ നിന്നു തെരഞ്ഞെടുപ്പു നടത്തുക

1. അപേക്ഷിക്കുന്ന വ്യക്തി പ്രളയ ദുരിത ബാധിതനായിരിക്കണം.
2. അപേക്ഷിക്കുന്ന വ്യക്തിയുടെ വീടിന് പ്രളയത്തില്‍ നാശം സംഭവിച്ചിട്ടുണ്ടാകണം.
3. ഇത് യഥാര്‍ത്ഥ സംഭവമാണെന്ന് പ്രദേശത്തെ എം.എല്‍.എ. സാക്ഷ്യപ്പെടുത്തിയുള്ള ശുപാര്‍ശ
4. നഷ്ടത്തേയും അതിന്റെ ക്ലെയിമിനേയും സംബന്ധിച്ചുള്ള യാഥാര്‍ത്ഥ്യതയെക്കുറിച്ച് പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപ്പെടുത്തല്‍
5. ഭൂമിയുടെ ഉടമസ്ഥത ചൂണ്ടിക്കാട്ടുന്ന രേഖകള്‍
6. അപേക്ഷയുടെ യഥാര്‍ത്ഥ വസ്തുതകള്‍ മുത്തൂറ്റ് എം. ജോര്‍ജ്ജ് ഫൗണ്ടേഷന്‍ സ്ഥലത്തെത്തി പരിശോധിക്കും. ഫൗണ്ടഷന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.
7. അപേക്ഷകള്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഫിസില്‍ 2018 ഒക്ടോബര്‍ 12 നോ അതിനു മുന്‍പോ എത്തിയിരിക്കണം.

വിലാസം:
കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വകുപ്പ്
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്,
കോര്‍പറേറ്റ് ഓഫിസ്, മുത്തൂറ്റ് ചേമ്പേഴ്‌സ്,
സരിത തീയ്യറ്റര്‍ കോംപ്ലക്‌സിന് എതിര്‍ വശം
ബാനര്‍ജി റോഡ്, എറണാകുളം -18
ഇമെയില്‍ csr@muthootgroup.com
നമ്പര്‍: 04846690386/353,9656010021

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top