പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രത്തെ അപമാനിച്ചു എന്നാരോപിച്ച് മൂന്ന് പേരെ അറസ്റ്റു ചെയ്തു. പമ്പിലെ നരേന്ദ്രമോഡിയുടെ കൂറ്റന്‍ ചിത്രത്തില്‍ മഷിയൊഴിച്ച് അപമാനിച്ചു എന്നാണ് കേസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു പെട്രോള്‍ പമ്പിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പാര്‍ട്ടി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയിലാണ് സംഭവം നടന്നത്. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്.
മോഡിയുടെ ചിത്രത്തെ അപമാനിച്ചു എന്നാരോപിച്ച് മൂന്ന് പേര് അറസ്റ്റില്‍
By
September 12, 2018 10:25 am