സതാംപ്ടണ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തകര്‍ന്നടിഞ്ഞ് ഇന്ത്യ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 245 റണ്‍സ് വിജലക്ഷ്യം കാണാനാകാതെ ഇന്ത്യന്‍ താരങ്ങള്‍ 184 ല്‍ മുട്ടുമടക്കി. ഇതോടെ മൂന്ന് ജയത്തോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി(3-1). രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയാണ് കളിയിലെ താരം.
കേവലം നാല് റണ്‍സ് എടുത്ത്നില്ക്കെ ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് നഷ്ടമായി. 17 റണ്‍സിലെത്തി നില്‍ക്കെ രണ്ടാം വിക്കറ്റും നഷ്ടമായ ടീമിനെ അല്‍പ്പമൊന്ന് താങ്ങിനിര്‍ത്തിയത് കൊഹ്ലി-രഹാനെ സഖ്യമാണ്. ഓപ്പണര്‍ ലോകേഷ് രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (5), ശിഖര്‍ ധവാന് (17), വിരാട് കോഹ്ലി (58), ഹാര്‍ദിക് പാണ്ഡ്യ (0), റിഷഭ് പന്ത് (18), അജിങ്ക്യ രഹാനെ (51), ഇഷാന്ത് ശര്‍മ (0), മുഹമ്മദ് ഷമി(8), അശ്വിന് (25) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ റണ്‍സ് നില.