Kerala

ഹനാന്‍ ഹമീദിനെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു.

ഫയല്‍ചിത്രം

വാഹനാപകടത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിരിക്കുന്ന ഹനാനെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചു.വൈകിട്ട് നാലരയ്ക്കാണ്
ഹനാനെ ശസ്ത്രകിയക്കായി പ്രവേശിപ്പിച്ചത്. നട്ടെല്ലിന് പൊട്ടല്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തുന്നത്.ശസ്ത്രക്രിയ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും.ഹനാന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്.

മോഡേണ്‍ ഹോസ്പിറ്റലില്‍ ആദ്യം പ്രവേശിപ്പിച്ച ഹനാനന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നുമെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

പുലര്‍ച്ചെ 6.30 ന് കോതപറമ്പില്‍ വച്ചാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. ഒരു പരിപാടിക്കു ശേഷം കോഴിക്കോടു നിന്ന് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു ഹനാന്‍. മറ്റൊരു കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തില്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം തെറ്റി സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. മുന്‍സീറ്റിലാണ് ഇരുന്നിരുന്നിരുന്നത്.

ചെവിയുടെ ബാലന്‍സിംഗിനും നടുവിനും ചികിത്സ തേടുന്നയാളാണ് ഹനാന്‍. മീന്‍കച്ചവടം ചെയ്തും ഇവന്റ് മാനേജിംഗ് ജോലികള്‍ ചെയ്തും കുടുംബം പുലര്‍ത്തുകയും വിദ്യാഭ്യാസച്ചെലവുകള്‍ കണ്ടെത്തുകയും ചെയ്യുന്ന വാര്‍ത്ത പുറത്തുവന്നതോടെ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് ഹനാനന്റേത്. തനിക്ക് സഹായമായിക്കിട്ടിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top