ഇന്ത്യോനേഷ്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാം ഗോപാല്‍ ഇന്ത്യന്‍ പതാകയേന്തും.മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ വനിത ഹോക്കി ടീം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ വെള്ളി മെഡല്‍ നേടിയിരുന്നു.
ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്.
ഇത്തവണ ഏഷ്യന്‍ ഗെയിംസിലെ റെക്കോര്‍ഡ് മെഡല്‍ നേട്ടമാണ് ഇന്ത്യ നേടിയിരിക്കുന്നത്. 2010ല്‍ നടന്ന ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലെ 65 മെഡലുകള്‍ എന്ന നേട്ടം ഈ വര്‍ഷം ഇന്ത്യ മറികടന്നു. 69 മെഡലുകളാണ് ഇത്തവണ ഇന്ത്യ നേടിയിരിക്കുന്നത്.