ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് വെള്ളി. തായ്പേയുടെ തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. എന്നാല്‍ വെളളിമെഡല്‍ നേടിയതോടെ ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തിനുടമയായി പിവി സിന്ധു.
സ്കോര്‍ 21-13, 21-16
Many congratulations to two of our great sporting heroes- @Pvsindhu1 for the silver and @NSaina for the bronze and making us proud at the #AsianGames2018 . Best wishes always.
— Mohammad Kaif (@MohammadKaif) August 28, 2018
സീസണില്‍ അഞ്ചാം ഫൈനലിലാണ് സിന്ധു തോല്‍വി അറിയുന്നത്. ലോകഒന്നാം നമ്പര്‍ താരത്തിനോടാണ് നേരിട്ടുളള ഗെയിമുകള്‍ക്ക് സിന്ധു തോല്‍വി സമ്മതിച്ചത്. നേരത്തെ ഇന്ത്യയുടെ മറ്റൊരു താരം സൈന നെഹ്വാള് വെങ്കലം നേടിയിരുന്നു.