ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളുടെ ലഹരി വിരുദ്ധ അംബാസഡറായി ബോളിവുഡ് താരം സഞ്ജയ് ദത്തിനെ തിരഞ്ഞെടുത്തു. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളും ചണ്ഡീഗഡ്, ഡല്‍ഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഈ ക്യാമ്പയിനില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്ത് ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
സിനിമാ ജീവിതത്തില്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളില്‍ ചെന്നുപെട്ടയാളാണ് സഞ്ജയ് ദത്ത്. ദത്തിന്റെ ജീവിത കഥ പറയുന്ന, രണ്‍വീര്‍ കപൂര്‍ നായകനായെത്തിയ സഞ്ജു എന്ന ചിത്രത്തിലും ഇതേപറ്റി പറയുന്നുണ്ട്. അതേസമയം അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ ലഹരി കാരണം ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെയുള്ള ക്യാമ്പയിനില്‍ കൂടെ നില്ക്കാന് സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സഞ്ജയ് ദത്ത് അറിയിച്ചു.